Type Here to Get Search Results !

Bottom Ad

രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്‌ലി


ഇന്‍ഡോര്‍:(www.evisionnews.com) ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ടെസ്റ്റിലെ രണ്ടാം ഇരട്ടസെഞ്ചുറി. ഇന്‍ഡോറില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറി നേട്ടം. കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറിയുടെയും (207) അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയുടെയും (161) മികവില്‍ ചായയ്ക്കു പിരിയുമ്പോള്‍ 147 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 557ന ്‌ ഡിക്ലയര്‍ ചെയ്തു. 
342 പന്തില്‍ 14 ബൗണ്ടറിയും നാലു സിക്‌സുമുള്‍പ്പെടെയാണ് രഹാനെ 161 റണ്‍സെടുത്തത്. 29ാം ടെസ്റ്റ് കളിക്കുന്ന രഹാനെയുടെ എട്ടാം സെഞ്ചുറിയാണിത്. 363 പന്തുകള്‍ നേരിട്ട കോഹ്‌ലി, 19 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്.

ന്യൂസീലന്‍ഡിനെതിരെ ക്യാപ്റ്റനെന്ന നിലയില്‍ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് കോഹ്!ലി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (217), അലന്‍ ബോര്‍ഡര്‍ (205), ഹനീഫ് മുഹമ്മദ് (203*) എന്നിവരാണ് ഈ നേട്ടം മുന്‍പ് കൈവരിച്ച താരങ്ങള്‍. 1999ലായിരുന്നു സച്ചിന്റെ നേട്ടം. അതിനുശേഷം ഈ നേട്ടത്തിലേക്കെത്തുന്ന താരവുമാണ് കോഹ്‌ലി. ടെസ്റ്റില്‍ ഒരു വര്‍ഷം രണ്ട് 150+ സ്‌കോറുകള്‍ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനുമാണ് കോഹ്‌ലി. വിജയ് ഹസാരെ (1951), സുനില്‍ ഗാവാസ്‌കര്‍ (1978), അസ്ഹറുദ്ദീന്‍ (1990) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്‌ലിയുടെ മുന്‍ഗാമികള്‍. ഒരേ വര്‍ഷം രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനുമായി കോഹ്‌ലി.

മൂന്നിന് 267 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി കോഹ്‌ലി-രഹാനെ സഖ്യം അനായാസമാണ് റണ്‍സ് വാരിക്കൂട്ടിയത്. ന്യൂസീലന്‍ഡിന്റെ സ്പിന്‍പേസ് ബോളര്‍മാരെ നിഷ്പ്രയാസം നേരിട്ട ഇരുവരും നാലാം വിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad