കാസര്‍കോട്:(www.evisionnews.in) മാലിന്യം പുഴയില്‍ തള്ളാനൊരുങ്ങിയ രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ജീപ്പ് കസ്റ്റഡിയിലെടുത്തു.ചെങ്കള സന്തോഷ് നഗറിലെ ഷരീഫ് (38), തളങ്കര ജദീദ് റോഡിലെ മുഹമ്മദ് അസ്‌ലം (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. ടൗണ്‍ പ്രിന്‍സിപ്പപ്പല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ടൗണ്‍ ഹാളിന് സമീപം പുഴയോരത്ത് സംശയാസ്പദമായി ജീപ്പ് കണ്ടത്. പരിശോധിച്ചപ്പോഴാണ് പുഴയില്‍ മാലിന്യം തള്ളാന്‍ കൊണ്ടുവന്നതാണെന്ന് മനസ്സിലായത്.
Keywords:river-waste-throw-toen-hall

Post a Comment
0 Comments