Type Here to Get Search Results !

Bottom Ad

പടന്നയിലെ ഹോട്ടല്‍ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു


കാഞ്ഞങ്ങാട്:(www.evisionnews.in_ ആസ്പത്രിയില്‍ ചികിത്സക്കെത്തിയ ഹോട്ടല്‍ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. പടന്ന കൊട്ടയന്താറിലെ സീറാങ്കാട്ടില്‍ എസ്.സി സലീം (43) ആണ് മരിച്ചത്. വടക്കേപ്പുറത്തെ ഫാസ്റ്റ്ഫുഡ് ഹോട്ടല്‍ ഉടമയായിരുന്നു.
ശനിയാഴ്ച്ച വീട്ടില്‍ അസ്വസ്ഥത അനുഭവപ്പെട്ട സലീമിനെ പടന്നയിലെ ആസ്പത്രിയിലെത്തിച്ചിരുന്നു. ഡോക്ടറെ കണ്ട് ഗുളിക വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. നേരത്തെ ബംഗളൂരുവില്‍ വ്യാപാരിയായിരുന്നു. 
ഭാര്യ: ജാസ്മിന്‍. മക്കള്‍: ഫാത്തിമത്ത് ഹിദ, ആസിഫ് റഷ, മുഹമ്മദ്. സഹോദരി: ഹമീദ.

Keywords:padana-hotel-owner-death


Post a Comment

0 Comments

Top Post Ad

Below Post Ad