Type Here to Get Search Results !

Bottom Ad

നവരാത്രി അന്നദാനത്തിനിടെ സ്വര്‍ണമാല കവര്‍ച്ച: മാലതട്ടിയ സത്രീയുടെ ദൃശ്യം ക്യാമറയില്‍


കാഞ്ഞങ്ങാട് (www.eivisionnews.in): നവരാത്രി മഹോത്സവത്തോടനുബന്ധിച്ച അന്നദാനത്തില്‍ ക്യൂ നില്‍ക്കുകയായിരുന്ന സ്ത്രീകളുടെ സ്വര്‍ണമാലകള്‍ തട്ടിപ്പറിച്ച് സ്ത്രീ കടന്നു. പുതിയകോട്ടയിലെ ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. രണ്ടുസ്ത്രീകളുടെ സ്വര്‍ണ്ണമാലകളാണ് കവര്‍ന്നത്.

അതേസമയം മാല തട്ടിയെടുക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവിയില്‍ കുടുങ്ങി. ഒരേ സ്ത്രീ തന്നെയാണ് രണ്ട് മോഷണങ്ങള്‍ക്കും പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഉത്സവത്തിനിടെ ഒരു യുവാവിന്റെ മൊബൈല്‍ ഫോണും മറ്റൊരാളുടെ വാച്ചും മോഷണം പോയി. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.


Keywords: Kasargod-kanhangad-news-chain-snatching-cctv

Post a Comment

0 Comments

Top Post Ad

Below Post Ad