Type Here to Get Search Results !

Bottom Ad

മോഡല്‍ മോണിക്ക ഗുര്‍ദെയുടെ ഘാതകരെ കുറിച്ച് സൂചന: സിസിടിവി ദൃശ്യങ്ങള്‍ തെളിവാകും



പനാജി (www.evisionnews.in): സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഗുര്‍ദെയുടെ കൊലയാളികളെന്നു സംശയിക്കുന്ന രണ്ടു പേര്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഇവരാണെന്നും പോലീസ് തിരിച്ചറിഞ്ഞു. പുര്‍വോറിമിലെ ഒരു എടിഎം കൗണ്ടറിലെ സിസിടിവി കാമറയിലാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. മോണിക്കയുടെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക്ക ഗുര്‍ദെയെ സാന്‍ഗോള്‍ഡയിലെ അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

പ്രതികള്‍ ആരാണെന്നോ ഇവരുടെ പേരു വിവരമോ ലഭ്യമായിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്തുനിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് ഈ എടിഎം. ഇതേ എടിഎം കാര്‍ഡ് ഉപയോഗിച്ച് ബംഗളുരുവില്‍നിന്നു പണം പിന്‍വലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് അന്വേഷണം കര്‍ണാടകയിലേക്കു കൂടി വ്യാപിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ബലാല്‍സംഗം നടന്നിട്ടുണ്ടാകാം എന്ന നിലപാടില്‍ ഫൊറന്‍സിക് വിഭാഗം ഉറച്ചു നില്‍ക്കുന്നു.

അപ്പാര്‍ട്ട്മെന്റിലെ തന്റെ കിടപ്പുമുറിയിലായിരുന്നു മോണിക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂര്‍ണ നഗ്നയായി കട്ടിലിനോട് ചേര്‍ത്ത് കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ വിവരം വെള്ളിയാഴ്ച രാവിലെയാണ് അറിഞ്ഞത്. വേലക്കാരി വന്നു വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ അവര്‍, അയല്‍ക്കാരിയെയും മോണിക്കയുടെ സഹോദരനെയും വിവരം അറിയിച്ചു. ഇവരെത്തിയ ശേഷം ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചാണ് വാതില്‍ തുറന്നത്. ഈസമയത്താണ് മരിച്ചു കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതും.

മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറയുന്നു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്. എന്നാല്‍ മൂന്നുമുറികളുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നു വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവല്‍ക്കാരന്‍ പോലീസിനു മൊഴി നല്‍കി.


Keywords: National-news-goa-cctv-model-murder-case

Tags

Post a Comment

0 Comments

Top Post Ad

Below Post Ad