കാസര്‍കോട് (www.evisionnews.in) : വിവാഹ വീട്ടിലെ ആഭാസത്തരങ്ങള്‍ ഒഴിവാക്കുവാന്‍ വരന്‍ മുന്‍കയ്യെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍. ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ ദിവസം സുഹൃത്തുക്കളുടെ ഇഷ്ടത്തിന് വഴങ്ങി കോമാളി വേഷം കെട്ടേണ്ട ഗതികേടാണ് വരനുള്ളത്. പരിഹാസ്യകരമായ ഈ അവസ്ഥ ഇല്ലാതിരിക്കുവാന്‍ വരനാണ് മുന്‍കയ്യെടുക്കേണ്ടത്. കല്ല്യാണ റാഗിങ്ങെന്ന ആഭാസത്തിനെതിരെ സമുദായത്തിലെ എല്ലാ സംഘടനകളും രംഗത്ത് വരണം. മഹല്ല് കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തണം. വിവാഹത്തിന്റെ പേരില്‍ നടത്തുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്നും ടി.ഡി കബീര്‍ ഓര്‍മ്മിപ്പിച്ചു.
Keywords: marriage-debt-kasaragod-td-kabeer-thekkil
Post a Comment
0 Comments