ചെമ്മനാട്:(www.evisionnews.in) കളിച്ചുകൊണ്ടിരിക്കെ കാണാതായ നാലു വയസ്സുകാരിയുടെ മൃതദേഹം ചെമ്മനാട് കടവില്‍ കണ്ടെത്തി. നാട്ടുകാരുടെ തിരെച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട്ടെ വാടക ക്വാട്ടേര്‍സിലെ താമസക്കാരും, ഉത്തര്‍പ്രദേശ് സ്വദേശികളുമായ ജബീയുള്ള-സാറ കാത്തൂള്‍ ദമ്പതികളുടെ മകള്‍ തസ്ലീമ (4) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് ക്വാട്ടേഴ്‌സിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന തസ്ലീമയെ കാണാതായത്. കുട്ടിക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തവെ ഞായറാഴ്ച്ച വൈകിട്ട് 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഉത്തര്‍പ്രദേശുകാരായ ജബിയുള്ള - സാറ കാത്തൂല്‍ ദമ്പതികള്‍ മൂന്നു വര്‍ഷം മുമ്പാണ് കാസര്‍കോടെത്തിയത്. ചെമ്മനാട്ടെ വാടക ക്വാട്ടേഴ്‌സില്‍ മരപ്പണി ചെയ്തുവരികയായിരുന്നു ജബിയുള്ള. പിഞ്ചു ബാലികയുടെ അപകടമരണം ചെമ്മനാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
Keywords:missing-girl-thaslima-chemmanad-kadav
Post a Comment
0 Comments