കാസർകോട്: (www.evisionnews.in) തെരുവ് കച്ചവടക്കാരുടെ ക്ഷേമവും, ജീവനോപാധിയും സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേശീയ നയത്തിനും, സംസ്ഥാന തെരുവ് കച്ചവട നിയമത്തിനും വിരുദ്ധമായി പുനരധിവാസം ഉറപ്പാക്കാതെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ ഒക്ടോബർ 14 നു വെള്ളിയാഴ്ച്ച കാസർകോട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്താൻ വഴിയോര കച്ചവട യൂണിയൻ എസ്. ടി.യു കാസർകോട് മേഘല കമ്മിറ്റി യോഗം തീരുമാനിച്ചു.
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കാസർകോട് നഗരസഭ മുനിസിപ്പൽ കച്ചവട സമിതി രൂപീകരിച്ച് സർവ്വേ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് ജില്ലാ കലക്ടർ ഒഴിപ്പിക്കാൻ ഉത്തരവിട്ടത് നീതീകരിക്കാൻ കഴിയാത്തതാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു .മുത്തലിബ് പാറക്കെട്ട്, വി.മുഹമ്മദ് ബേഡകം, സിദ്ധീഖ് ചക്കര, മുഹമ്മദ് ചെമ്മനാട്, നാരായണൻ ബോവിക്കാനം, മുരുകേഷ് പ്രസംഗിച്ചു.
keywords-stumarch-meeting
keywords-stumarch-meeting

Post a Comment
0 Comments