കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ മതേതരത്വത്തിന്റെ തിളങ്ങുന്ന മുഖമാണ് മുന്‍മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് നിഷ്പക്ഷത തെളിയിച്ച ഭരണാധികാരിയായിരുന്നു സി.എച്ച്. അതുകൊണ്ട് തന്നെയാണ് ജാതി മത ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചത്. കേരള വിദ്യാഭ്യാസത്തിന് പ്രധാനാധ്യാപകന്‍ ഉണ്ടെങ്കില്‍ അത് സി.എച്ചാണെന്നും ഒന്നുമില്ലാതിരുന്ന മുസ്ലിം സമുദായത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് സി.എച്ചിന്റെ ദീര്‍ഘവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിലേറിയവര്‍ ബന്ധുക്കള്‍ക്ക് ഗവ. ജോലി കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കളായ കെ.പി കുഞ്ഞിക്കണ്ണന്‍, സി.കെ ശ്രീധരന്‍, സി.ടി അഹമ്മദലി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങി മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പ്രസംഗിച്ചു.
Keywords: Kasaragod-news-police-pk-kunhalikkutty

Post a Comment
0 Comments