Type Here to Get Search Results !

Bottom Ad

ജവഹര്‍ ബാലജനവേദി വിദ്യാര്‍ത്ഥി സംഗമം നടത്തി


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ജവഹര്‍ ബാലജന വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. പ്രസ്തുത പരിപാടിയില്‍ ജവഹര്‍ ബാലജന വേദി കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപെട്ട ജവാദ് പുത്തൂരിനെ ആദരിച്ചു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാം ഹനീഫ് യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഹനീഫ് ചെരങ്കൈ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നാരായണന്‍ നായര്‍ മുഖ്യഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.എം സഫ്‌വാന്‍ കുന്നില്‍, കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് ആബിദ് എഡ്‌ചേരി, കോണ്‍ഗ്രസ് സെക്രട്ടറി ബിജു, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളൂര്‍, ഷാക്കിര്‍ അറഫാത്ത്, ഇര്‍ഷാദ് ഷാസ്ത, ഷഹീദ് വലിയവളപ്പ്, റീഷാന്‍ കുന്നില്‍, റിസ്‌വാന്‍, അര്‍ഷാദ് ബള്ളൂര്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ഹമീദ് കാവില്‍, ജവഹര്‍ ബാലജന വേദി പ്രസിഡണ്ട് അഷ്ബര്‍ മജല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad