തിരുവനന്തപുരം (www.eviisionnews.in): ജോലിയില്‍ നിന്നും അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കുന്നതിനായി പോയ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബിനെതിരെ അന്വേഷണം നടത്താന്‍ തയാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് അന്വേഷിക്കുന്നതിന് ഉത്തരവിടണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചതും മാധ്യമങ്ങള്‍ക്ക് കൈമാറിയതിനേയും സിബിഐ വിമര്‍ശിച്ചു.
സംഭവത്തെടുര്‍ന്ന് ജേക്കബ് തോമസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. കോടതി ഫയലില്‍ പോലും സ്വീകരിക്കാത്ത കേസില്‍ അന്വേഷിക്കാന്‍ തയാറാണെന്ന് സത്യവാങ്മൂലം നല്‍കിയതില്‍ സംശയമുണ്ടെന്നും സര്‍ക്കാര്‍ കേടതിയില്‍ പറഞ്ഞു. കേസിന്മേല്‍ മറുപടി സത്യവാങ്മൂലം നല്‍കേണ്ടതുണ്ടെന്നും അതിനായി എ ജി ഹാജരാകുന്നതില്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു. മാറാടും ടിപി വധവും അടക്കമുള്ള കേസുകള്‍ ഏറ്റെടുക്കാന്‍ വൈമുഖ്യം കാണിച്ച സിബിഐയുടെ ഈ നടപടിയില്‍ സംശയമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ സ്വന്തം താത്പര്യം കാത്തുസൂക്ഷിക്കുന്നതിനായി പോയത് ഗുരുതരമായ തെറ്റാണെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. കെ.റ്റി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടറായിരുന്ന കാലത്താണ് ജേക്കബ് തോമസ് കൊല്ലം ടി.കെ.എം കോളേജില്‍ അധ്യാപകനായി ജോലി ചെയ്തത്.

Post a Comment
0 Comments