ബംഗളൂരു (www.evisionnews.in): 40 കോടിയുടെ ഖനനഅഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ അടക്കം 12 പേരെ ബംഗളുരൂ സി.ബി.ഐ പ്രത്യേക കോടതി വെറുതെവിട്ടു. യെദ്യൂരപ്പയും മക്കളും മരുമകനും അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു സി.ബി.ഐ 40 കോടി രൂപയുടെ അഴിമതികുറ്റം ചുമത്തിയിരുന്നത്. കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയാണ് കോടതി മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയത്.
ജെഎസ്ഡബ്ലിയു സ്റ്റീലിന് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നായിരുന്നു കേസ്. 20 കോടി രൂപ യെദ്യൂരപ്പയുടെ രണ്ട് മക്കളുടേയും മരുമകന്റെയും ബാങ്ക് അക്കൌണ്ടിലേക്ക് എത്തിയിരുന്നതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യെദ്യൂരപ്പ അംഗമായ ട്രെസ്റ്റിന്റെ അക്കൌണ്ടിലേക്കും പണം എത്തിയതായും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സിബിഐയ്ക്ക് ഇത് കോടതിയില്‍ സ്ഥാപിക്കാന്‍ സാധിച്ചില്ല. താന്‍ കുറ്റവിമുക്തനായതിലൂടെ നീതിനടപ്പായെന്ന് യെദ്യൂരപ്പ പ്രതികരിച്ചു.

Post a Comment
0 Comments