Type Here to Get Search Results !

Bottom Ad

ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി മാര്‍ച്ച് വരെ നീട്ടുന്നു


ന്യൂഡല്‍ഹി (www.evisionnews.in): മൊബൈല്‍ രംഗത്ത് മെഗാ ബമ്പറുമായി രംഗപ്രവേശംചെയ്ത റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് ഓഫറിന്റെ കാലാവധി നീട്ടുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാനും വരിക്കാരുടെ എണ്ണം നൂറു ദശലക്ഷം ആക്കുന്നതിനും ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ പുതിയ നീക്കം.

ഇതോടെ ഉപഭോക്താകള്‍ക്കു ലഭിച്ചു വരുന്ന അണ്‍ലിമിറ്റഡ് 4ജി ഡേറ്റയും ഫ്രീ വോയ്സ് കോള്‍, ഫ്രീ റോമിംഗ് സേവനങ്ങളും അടുത്ത മാര്‍ച്ച് വരെ ലഭ്യമായേക്കും. എന്നാല്‍ ട്രായ് നിര്‍ദ്ദേശമനുസരിച്ച് ഒരു ടെലികോം സേവനദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ സൗജന്യ സേവനം നല്‍കാന്‍ കഴിയില്ല. എന്നാല്‍ പ്രമോഷന്‍ ഓഫറുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ല.


Keywords: nationla-etech-jio-offer-mobile
Tags

Post a Comment

0 Comments

Top Post Ad

Below Post Ad