Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ ബീവറേജ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കം മദ്യവിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു


കാസര്‍കോട് (www.evisionnews.in): യു.ഡി.എഫ് മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ അണങ്കൂരിന് സമീപത്തെ ബീവറേജ് ഔട്ട്ലെറ്റ് തുറക്കാനുള്ള നീക്കം മദ്യവിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. അണങ്കൂര്‍ നാഷണല്‍ ഓള്‍ഡ് റോഡില്‍ പുതുതായി ആരംഭിക്കുന്ന ബീവറേജ് ഔട്ട്ലെറ്റിലേക്ക് മദ്യമിറക്കാനുള്ള ശ്രമമാണ് മദ്യവിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. ബുധനാഴ്ച രാവിലെ ലോറിയില്‍ കൊണ്ടുവന്ന് മദ്യം ഇറക്കുന്നതിനിടെ നാട്ടുകാര്‍ സംഘടിക്കുകയും അധികൃതരെ തടഞ്ഞുവെക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പ്രദേശത്ത് ഒരു കാരണവശാലും ബീവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod-beverage-outlet-news-banned-clowd

Post a Comment

0 Comments

Top Post Ad

Below Post Ad