Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ പോലീസിനെ അനുസരിക്കണമെന്ന് എസ്.പി: എല്ലാം അംഗീകരിക്കാനാവില്ലെന്ന് സി.പി.എം


കണ്ണൂര്‍ (www.evisionnews.in): രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ പോലീസിനെ പൂര്‍ണമായും അനുസരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി രാഷ്ട്രീയ നേതാക്കള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് നേതാക്കളുടെ ഭാഗത്തുനിന്നുള്ള സഹകരണം രേഖാമൂലം അഭ്യര്‍ത്ഥിച്ചാണ് ജില്ലാ പോലീസ് ചീഫ് മിക്ക പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് പ്രത്യേകം പേരുവെച്ച് കത്തു നല്‍കിയത്. സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ്, ആര്‍.എസ്.എസ്, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങി മിക്ക പാര്‍ട്ടി ഓഫീസുകളിലുമത്തെിയ കത്തില്‍ പ്രത്യേക നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. 

പ്രസംഗങ്ങള്‍ റെക്കോഡ് ചെയ്ത്, പ്രകോപനപരമാണെങ്കില്‍ തെളിവ് സഹിതം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. തൃപ്തികരമല്ലാത്ത മറുപടി നല്‍കുന്നവര്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പ് ചാര്‍ത്തി കേസെടുക്കുമെന്നും ജില്ലാ പോലീസ് നല്‍കിയ കത്തില്‍ പറയുന്നു. സമാധാന പാലനത്തിനായി പോലീസ് സ്വീകരിക്കുന്ന കര്‍ശന നടപടികളെ എതിര്‍ത്തുകൊണ്ട് രംഗത്തുവരുന്നവര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും. കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങുന്നവരെ മഹത്വവത്കരിച്ച് സ്വീകരിച്ചാനയിക്കുകയോ കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിക്കുകയോ ചെയ്യരുത്. നിയമവിരുദ്ധമായി കവലകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച കൊടിമരങ്ങളും പാര്‍ട്ടി ചിഹ്നങ്ങളുമാണ് ചിലയിടത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും കത്തിലുണ്ട്.

എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷരല്ലാത്തതിനാല്‍ പോലീസ് സ്വീകരിക്കുന്ന എല്ലാ നടപടിയും അംഗീകരിക്കാനാവില്ലെന്ന പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്തെത്തി. ജില്ലാ പോലീസ് ചീഫിെന്റ അഞ്ചു നിര്‍ദേശങ്ങളും പാര്‍ട്ടി ചര്‍ച്ചചെയ്ത ശേഷമാണ് താന്‍ പ്രസ്താവന നടത്തുന്നതെന്ന മുഖവുരയോടെയാണ് പി. ജയരാജന്‍ കത്തിലെ നിര്‍ദേശങ്ങള്‍ തള്ളിയത്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എസ്.പി പറയുന്നതുപോലെ കേവലമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. ആര്‍.എസ്.എസിന്റെ കേരള അജണ്ടയുടെ ഭാഗമാണ്. പ്രസംഗങ്ങളിലും മറ്റും കായിക ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതി ഒഴിവാക്കാം. പക്ഷേ, പലയിടത്തും സംഘ്പരിവാര്‍ മതസ്പര്‍ദ്ധ ഉളവാക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. അതിനെതിരെ കര്‍ശന നടപടിയെടുക്കണം. ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍.എസ്.എസ് ശാഖകള്‍ അവസാനിപ്പിക്കണമെന്നും ജയരാജന്‍ പറഞ്ഞു.


Keywords: Kerala-kannur-news-sp-police-letter-to-political













Tags

Post a Comment

0 Comments

Top Post Ad

Below Post Ad