Type Here to Get Search Results !

Bottom Ad

അണക്കെട്ടുകളില്‍ വെള്ളം കുറയുന്നു: കേരളം ഫെബ്രുവരിയോടെ ഇരുട്ടിലാകും

കൊച്ചി (www.evisionnews.in): സംസ്ഥാനത്ത് മഴലഭ്യതയില്‍ വലിയ കുറവുണ്ടായതോടെ അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവും കുറയുന്നതായി റിപ്പോര്‍ട്ട്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങും. അണക്കെട്ടിലുള്ള വെള്ളം പ്രതിദിനം അഞ്ചു ദശലക്ഷം യൂണിറ്റെന്ന കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദനത്തിന് ചെലവഴിച്ചാല്‍ പോലും 120 ദിവസം കൊണ്ട് അണക്കെട്ട് കാലിയാകും. കൂടുതല്‍ മഴ ലഭിച്ചിട്ടില്ലെങ്കില്‍ ഫെബ്രുവരിയോടെ സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങും. 

സംസ്ഥാനത്തെ വലിയ ജലവൈദ്യുത ഉത്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടില്‍ നിലവില്‍ മൊത്തം സംഭരണശേഷിയുടെ 44 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇടുക്കിയില്‍ ഈ വര്‍ഷം മഴയില്‍ 31 ശതമാനമാണ് കുറവുണ്ടായത്. സാധാരണ ഗതിയില്‍ ഒക്‌ടോബര്‍ മാസത്തില്‍ ഇടുക്കി അണക്കെട്ടില്‍ 60 ശതമാനം വെള്ളമെങ്കിലും ഉണ്ടാകാറുണ്ട്. പല വര്‍ഷങ്ങളിലും ഒക്‌ടോബറില്‍ ജലത്തിന്റെ അളവ് 90 ശതമാനം വരെ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വര്&്വംഷ;ഷം ജലത്തിന്റെ അളവ് കുത്തനെ കുറഞ്ഞിരിക്കുന്നത്.

അണക്കെട്ടിലെ വെള്ളം കുറഞ്ഞതോടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുത ഉല്‍പാദനം കുറച്ചിട്ടുണ്ട്. ദശലക്ഷം യൂണിറ്റാണ് ഇപ്പോള്‍ മൂലമറ്റത്ത് പ്രതിദിനം ശരാശരി ഉത്പാദിപ്പിക്കുന്ന വൈദ്യുതി. സംഭരണിയില്‍ ജലം നിറയുന്ന ഒക്‌ടോബറില്‍ 18ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉല്‍പാദിപ്പിച്ച ചരിത്രം മൂലമറ്റം പവര്‍ഹൗസിനുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad