Type Here to Get Search Results !

Bottom Ad

വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കൃത്യമായ ബോധവത്കരണം വേണം: താജുദ്ദീന്‍ ദാരിമി പടന്ന


കാസര്‍കോട്.(www.evisionnews.in)വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കൃത്യമായ ബോധവത്കരണം വേണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അഭിപ്രായപ്പെട്ടു.
ഇവിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാം അനുശാസിക്കുന്നത് വിവാഹം വളരെ ലളിതമായി നടത്തുവാനാണ്.എന്നാല്‍ ഇന്ന് വിവാഹം ആഢംബരങ്ങളുടെ വേദിയായി മാറുകയാണ്.വിവാഹത്തിന്റെ പേരില്‍ കല്ല്യാണ റാഗിംങ് പോലെയുള്ള അനാചാരങ്ങളും നടക്കുകയാണ്. വരനെ തട്ടികൊണ്ട് പോവുക, മണിയറയുടെ താക്കോല്‍ ഒളിപ്പിച്ച് വെക്കുക തുടങ്ങിയ നിരവധി കോപ്രായങ്ങളാണ് വരന്റെ സുഹൃത്തുക്കള്‍ കാണിച്ച് കൂട്ടുന്നത്.വിവാഹത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന ഇത്തരം അനാചാരങ്ങള്‍ക്കെതിരെയും, വിവാഹ ധൂര്‍ത്തിനെതിരേയും കൃത്യമായ ബോധവത്കരണം നടത്തേണ്ടതുണ്ട്.മഹല്ല് തലങ്ങളില്‍ നിന്നാണ് ഈ ബോധവത്കരണം ആരംഭിക്കേണ്ടത്.
ഉത്തര വാദിത്തപ്പെട്ട സംഘടനാ നേതാക്കളും ഇതിന് മുന്‍കയ്യെടുക്കണം. പ്രകോപനം സൃഷിടിക്കാതെ വളരെ സൗമ്യമായ രീതിയില്‍ ഇടപെട്ട് വേണം ഈ സാമൂഹിക വിപത്തിനെ തുടച്ച് നീക്കേണ്ടതെന്നും താജുദ്ദീന്‍ ദാരിമി പടന്ന കൂട്ടിച്ചേര്‍ത്തു.

keywords : marriage-issue-debt-thajudheen-dharimi-skssf-president

Post a Comment

0 Comments

Top Post Ad

Below Post Ad