Type Here to Get Search Results !

Bottom Ad

സഫയും നിഫയും വഫയും ചോദിക്കുന്നു, ഞങ്ങളുടെ ഉപ്പയെ രക്ഷിക്കാമോ?

ഖയ്യൂം മാന്യ


ചാരിറ്റി.(www.evisionnews.in)രണ്ട്‌ വൃക്കകളും തകർന്ന വേദന കണ്ട്‌ നിൽക്കാനാവാതെ ഭാര്യ സ്വന്തം വൃക്ക നൽകാൻ സന്നദ്ധമാവുക, അതിന് വേണ്ടിയുള്ള പരിശോധനകളും നിയമത്തിന്റെ കടമ്പകളും വിജയകരമായി പൂർത്തിയാവുക.. ഒടുവിൽ ശസ്‌ത്രക്രിയയുടെ തീയതി മാത്രം ബാക്കി.. പക്ഷെ, അന്നേരമാവുമ്പഴേക്കും ഓപ്പറേഷനുള്ള പണമില്ലെങ്കിലോ? യാ അല്ലാഹ്‌, ആ അവസ്ഥയൊന്ന് സങ്കൽപ്പിക്കാനാവുമോ? ഇതൊരു സാങ്കൽപ്പിക കഥയല്ല, പ്രതീക്ഷയുടെ തീരത്ത്‌ നിന്ന് ജീവിതം കൈവിട്ട്‌ പോകുന്ന അങ്ങനെയൊരു ദുരന്തമുഖത്താണ്, മഞ്ചേശ്വരം പാവൂർ സ്വദേശിയായ ഹനീഫ..

ആറ് പെങ്ങന്മാരെ കെട്ടിച്ചയക്കാനുള്ള പ്രാരാബ്‌ധവുമായി പതിനഞ്ചാമത്തെ വയസിൽ പ്രവാസിയാക്കപ്പെട്ട ഹനീഫിന്റെ 21 വർഷത്തെ സമ്പാദ്യമാണ് ഈ വൃക്കരോഗം.. ബാധ്യതകളൊക്കെ തീർക്കുന്നതിനിടക്ക്‌ സ്വന്തമായി ഒരു തുണ്ട്‌ മണ്ണ് പോലും സ്വന്തമാക്കാൻ അയാൾ മറന്ന് പോയി. ഇന്ന് ദേർളക്കട്ടക്കടുത്ത നാട്ടക്കല്ലിലെ വാടകക്വാട്ടേഴ്‌സിൽ ഹനീഫിന്റെ നൊമ്പരങ്ങൾക്ക് കൂട്ടിനുള്ളത്‌ 13 വയസുള്ള ഇരട്ടകളായ സഫയും നിഫയും എട്ട്‌ വയസുകാരിയായ വഫയുമാണ്.
ഏത്‌ നിമിഷവും കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ നിന്ന് വിളി വരും.. രണ്ട്‌ കൗൺസിലിംഗും ഒരാഴ്‌ച്ചത്തെ ഡയാലിസിസുമാണ് അവിടെ ബാക്കിയുള്ളത്‌. അത്‌ കഴിഞ്ഞാൽ ഓപ്പറേഷനാണ്.. അതിന് ഏഴ്‌ ലക്ഷം രൂപ വേണ്ടി വരും, ശേഷം മൂന്ന് മാസത്തെ തുടർച്ചികിത്സക്കും ആശുപത്രിവാസത്തിനും വേണം മറ്റൊരു ആറരലക്ഷം.. പതിമൂന്ന് ലക്ഷം രൂപ രണ്ട്‌ വർഷത്തിനിടെ ചിലവായിക്കഴിഞ്ഞു.. ഇനി വിൽക്കാൻ ഒരു തരി പൊന്ന് പോലും ബാക്കിയില്ല. അറ്റമില്ലാത്ത കടങ്ങളുടെ കണക്കാണ് കയ്യിലുള്ളത്‌.. ഇനിയാരോട്‌ ചോദിക്കും.. ഹനീഫിന്റെ ഉത്തരങ്ങൾ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിട്ട്‌ കാലം കുറച്ചായല്ലോ..
ആറ് മാസങ്ങളായി മുറിയുടെ വാടക കൊടുത്തിട്ടില്ല. ഈ അധ്യയന വർഷം മക്കളുടെ സ്‌ക്കൂൾ ഫീസ്‌ അടച്ചിട്ടില്ല. പലചരക്കുകടയിൽ കടം കുമിഞ്ഞ്‌ കൂടുന്നു. അതിനിടയിലാണ് ഓപ്പറേഷന് വേണ്ട പതിമൂന്നരലക്ഷം രൂപ ചോദ്യചിഹ്നമായി ഈ കുടുംബത്തിന് മുന്നിലുള്ളത്‌..
തനിക്കെന്തെങ്കിലും സംഭവിച്ചാൽ മൂന്ന് പെൺമക്കളും ഭാര്യയും എങ്ങോട്ട്‌ പോകും? അവരുടെ ഭാവിയെന്ത്‌? ഇനിയും ജോലിക്ക്‌ പോയില്ലെങ്കിൽ കുടുംബത്തിന്റെ അവസ്ഥ എന്താകും? ഹനീഫിന്റെ നൊമ്പരങ്ങളെ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാനാവുമോ?

Haneefa PM
A/c No: 67326352912
State Bank of Travancore
Branch: Manjanady Assigoli
IFSC Code: SBTR0001037

ബന്ധപ്പെടേണ്ട നമ്പർ:

ഹനീഫ: 09845753543
ഖയ്യൂം മാന്യ: 9961919171

ഇ-വിഷൻ ചാരിറ്റിയുടെ കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക:
facebook.com/qayyoom.manya

Post a Comment

0 Comments

Top Post Ad

Below Post Ad