കാസര്‍കോട്.(www.evisionnews.in)കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യമ്പസ് ഫ്രണ്ട് ഇന്ത്യയ്ക്കും , ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി ഘടകമായ സ്റ്റുഡന്‍സ് ഇസ്ലമിക് ഓര്‍ഗനൈസേഷനും (എസ്.ഐ.ഒ), ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ് ലീഗിനും( എന്‍.എസ്.എല്‍ ) ജില്ലയിലെ ക്യാമ്പസുകളില്‍ അക്കൗണ്ട് തുറക്കാനായില്ല.പഞ്ചായത്ത് -നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മാതൃ സംഘടനകള്‍ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കാഴ്ചക്കാരുടെ റോള്‍ മാത്രമെ നിര്‍വ്വഹിക്കുനാണ്ടായിരുന്നുള്ളൂ.
ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ മത്സരിക്കുവാന്‍ പോലും വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത അവസ്ഥയാണുള്ളത്.നേതാക്കള്‍ക്കിടയില്‍ ഇവിഷയം ചര്‍ച്ചയായിട്ടുണ്ട്.
കാസര്‍കോട് ഗവ.കോളേജ് അടക്കമുള്ള ക്യാമ്പസുകളില്‍ എസ്.ഐ.ഒ, ക്യമ്പസ് ഫ്രണ്ട്, എന്‍.എസ്.എല്‍ എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് യൂണിറ്റ് കമ്മിറ്റി പോലും നിലവിലില്ല.
keywords : kasaragod-kannur-university-election-nsl-sio-

Post a Comment
0 Comments