Type Here to Get Search Results !

Bottom Ad

ആദിവാസി യുവതിയെ ജീപ്പ് ഡ്രൈവര്‍ പീഡിപ്പിച്ചു

രാജപുരം:(www.evisionnews.in) വിവാഹ വാഗ്ദാനം നടത്തി ആദിവാസി യുവതിയെ ജീപ്പ് ഡ്രൈവര്‍ ലൈംഗീകമായി പീഡിപ്പിച്ചശേഷം കാലുമാറിയതായി പോലീസില്‍ പരാതി.

കൊട്ടോടിക്കടുത്ത് ചുള്ളി പറയംപള്ളം സ്വദേശിയായ ജീപ്പ് ഡ്രൈവര്‍ക്കെതിരെയാണ് മുക്കുന്നത്ത് പാറയിലെ ആദിവാസി യുവതി പരാതി നല്‍കിയത്. ഡ്രൈവര്‍ക്കെതിരെ ബേഡകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡ്രൈവര്‍ വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണ്. ഈ കേസ് ഒതുക്കുന്നതിന് കള്ളാര്‍ പഞ്ചായത്തിലെ ഒരു ജനപ്രതിനിധി പണവുമായി ആദിവാസി നേതാവിനെ സമീപിച്ചിരുന്നു. കാസര്‍കോട് എസ് എം എസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയായ ഡ്രൈവ ര്‍ ഒളിവിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad