കുമ്പള (www.evisionnews.in): കുമ്പളയില്‍ ഉദിനൂര്‍ സ്വദേശി ട്രെയിനിടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് റെയില്‍വെ ട്രാക്കിന് സമീപമാണ് ഉദിനൂരിലെ ദാമോദരനെ (70) കെകാലകള്‍ക്കും മുഖത്തും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ദാമോദരനെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ റെയില്‍വെ ട്രാക്കിനരികില്‍ പരിക്കുകളോടെ കിടക്കുന്ന ദാമോദരനെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

Post a Comment
0 Comments