കാഞ്ഞങ്ങാട്.(www.evisionnews.in)അട്ടപ്പാടിയില്‍ പുതുതായി ആരംഭിക്കുന്ന ലൈബ്രറിക്കായി ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക് കൂട്ടായ്മ പുസ്തക ശേഖരണം നടത്തി .500 ഓളം പുസ്തകങ്ങള്‍ സ്വരൂപിക്കാനായി വരും ദിവസസങ്ങളിലും പുസ്തകശേഖരണം തുടരും. തൃശ്ശൂരും കോട്ടയത്തും ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പുസ്തക ശേഖരണം നടത്തിയിരുന്നു .ഒക്ടോബര്‍ 23 ന് അട്ടപ്പാടിയിലെ ലൈബ്രറിയ്ക് എത്തിച്ചു കൊടുക്കും. കാഞ്ഞങ്ങാട് നടന്ന പുസ്തക ശേഖരണത്തിന്റെ ഉല്‍ഘടനം കവി രവീന്ദ്രന്‍ പാടി നിര്‍വഹിച്ചു . ശ്രീജിത്ത് മഞ്ചക്കല്‍ അധ്യക്ഷത വഹിച്ചു. ജിതിന്‍ കുണ്ടംകുഴി സ്വാഗതം പറഞ്ഞു .
keywords : facebook-group-book-collection

Post a Comment
0 Comments