Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഭീഷണിക്കത്തുമായി പാകിസ്താനില്‍ നിന്ന് പറന്നെത്തിയ പ്രാവ് പിടിയില്‍


ന്യൂഡല്‍ഹി (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഭീഷണിക്കത്തുമായി പറന്നെത്തിയ പ്രാവിനെ പാക്ക് അതിര്‍ത്തിയിലുള്ള ബമിയാലില്‍ നിന്ന് പിടികൂടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കത്ത് കാലില്‍ കെട്ടിവച്ചിരുന്ന പ്രാവാണ് പിടിയിലായത്. ഉറുദുവിലാണ് കത്ത്.

'മോദി ജീ 1971ലെ ഇന്ത്യ ചൈന യുദ്ധസമയത്തുണ്ടായിരുന്ന പാകിസ്താനല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ പാകിസ്താനിലെ ഓരോരുത്തരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. കശ്മീരിനെ ഞങ്ങള്‍ മോചിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.

നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്താന്‍ പ്രത്യാക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് പ്രാവിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മോദിക്കുള്ള സന്ദേശവുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തിയിരുന്നു. ഉറുദുവിലാണ് സന്ദേശം എഴുതിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഭീകരാക്രമണം നടന്ന പഞ്ചാബിലെ ദീനാനഗറിലെ ഗേസല്‍ ഗ്രാമത്തില്‍ നിന്നാണ് ബലൂണ്‍ കിട്ടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ബലൂണില്‍ ഒരു പേപ്പര്‍ കഷ്ണത്തില്‍ ഉറുദുവിലുള്ള ഭീഷണി സന്ദേശമായിരുന്നു ലഭിച്ചത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad