Type Here to Get Search Results !

Bottom Ad

ഗാന്ധിജി തന്റെ മാതൃകയല്ല, അദ്ദേഹത്തെ വധിച്ച ഗോദ്സെക്ക് ബിഗ് സല്യൂട്ട്: സാധ്വി പ്രാചി


ജഭല്‍പൂര്‍ (www.evisionnews.in): രാഷ്ട്രപിതാവെന്ന് രാജ്യം വിശേഷിപ്പിക്കുന്ന ഗാന്ധിജി തന്റെ മാതൃകയല്ലെന്നും അദ്ദേഹത്തെ വെടിവെച്ചു കൊന്ന ഗോദ്സയെ സെല്യൂട്ട് ചെയ്യാനേ തനിക്കു കഴിയൂവെന്നും വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ഇന്ത്യാ വിഭജനത്തിനും കശ്മീര്‍ പ്രശ്നത്തിനും ഉത്തരവാദി ഗാന്ധിയാണെന്നും സാധ്വി പ്രാചി ആരോപിച്ചു.

ഇന്ത്യയിലുള്ള പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെയും സാധ്വി പ്രാചി രംഗത്തുവന്നു. അവരുടെ കഴിവ് സ്വന്തം രാജ്യത്ത് കാട്ടിയാല്‍ മതിയെന്നാണ് സാധ്വി പ്രാചി പറഞ്ഞത്. പാക് താരങ്ങളോട് സിമ്പതി തോന്നുന്ന സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും പോലുള്ളവവര്‍ പാകിസ്ഥാനിലേക്കു പോകണമെന്നും സാധ്വി പ്രാചി പറഞ്ഞു.

പാക് കലാകാരന്മാര്‍ക്കെതിരായ പ്രതിഷേധത്തിനെതിരെ സല്‍മാന്‍ ഖാന്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. കലാകാരന്മാരാണ് തീവ്രവാദികളല്ല എന്നു പറഞ്ഞാണ് സല്‍മാന്‍ രംഗത്തുവന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad