Type Here to Get Search Results !

Bottom Ad

ഉബൈദ് അനുസ്മരണവും കവിയരങ്ങും ഇന്ന്


കാസര്‍കോട് (www.evisionnews.in): പത്രപ്രവര്‍ത്തകനും മാപ്പിള മഹാകവിയുമായ ടി. ഉബൈദിന്റെ ഓര്‍മദിനത്തില്‍ കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും കവിയരങ്ങും തിങ്കളാഴ്ച രണ്ട് മണിക്ക് കസാര്‍കോട് നഗരസഭാ വനിതാഭവനില്‍ നടക്കും. നാരായണന്‍ പേരിയ അധ്യക്ഷത വഹിക്കും. കാനേഷ് പുനൂര്‍ ഉദ്ഘാടനം ചെയ്യും. ടി. ഉബൈദിന്റെ രചനകള്‍, പഠനങ്ങള്‍, ഓര്‍മകള്‍ എന്ന പുസ്തകം ഇബ്രാഹിം ബേവിഞ്ചക്ക് നല്‍കി അദ്ദേഹം പ്രകാശം ചെയ്യും. ടി.കെ അബ്ദുല്ലക്കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തും. കവിയരങ്ങ് രാധാകൃഷ്ണന്‍ പെരുമ്പള ഉദ്ഘാടനം ചെയ്യും. പി.എസ് ഹമീദ് അധ്യക്ഷത വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad