Type Here to Get Search Results !

Bottom Ad

അരയില്‍ കെട്ടി കടത്തിയ 22 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: (www.evisionnews.in)ബംഗഌരുവില്‍ നിന്നു പയ്യന്നൂരിലേയ്ക്കു വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 22 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് ഇരിട്ടിയിലാണ്് അറസ്റ്റ്. മഹാരാഷ്ട്ര, സാംഗ്ലി സ്വദേശി ദിലീപ് ആണ് അറസ്റ്റിലായത്. ഇരിട്ടി എസ് ഐ സുധീറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് ഷര്‍ട്ടും അതിനു മുകളില്‍ ജാക്കറ്റും ധരിച്ച് ഇരിക്കുകയായിരുന്നു ദിലീപ്. ശരീര പരിശോധനയില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്നാണ് വിശദമായി പരിശോധിച്ചപ്പോഴാണ് കുഴല്‍പണം കണ്ടെത്തിയത്.

1000 രൂപ വീതമുള്ള 22 കെട്ടുകളാക്കി അരയ്ക്കു ചുറ്റും കെട്ടിവച്ച നിലയിലായിരുന്നു പണം. ഇരിട്ടിയിലെ ഒരു സ്വര്‍ണ്ണ വ്യാപാരിക്കു നല്‍കാനാണ് പണം കൊണ്ടുവന്നതെന്നാണ് ദിലീപ് പൊലീസിനു നല്‍കിയ മൊഴി.









Tags

Post a Comment

0 Comments

Top Post Ad

Below Post Ad