Type Here to Get Search Results !

Bottom Ad

പരേതരുടെ ഒപ്പിട്ട് പെന്‍ഷന്‍ തുക തട്ടി; ജീവനക്കാരിക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.in) മരണപ്പെട്ടവരുടെ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് തട്ടിയ സംഭവത്തില്‍ ഇ ഡി ജീവനക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. പോസ്റ്റല്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജയവല്ലിയുടെ പരാതിപ്രകാരം കുന്നുംകൈ, പോസ്റ്റോഫീസിലെ ഇ ഡി ജീവനക്കാരി ഇ ഉമാവതിക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. ഖദീജ, സാറാമ്മ, കല്ല്യാണി എന്നിവരുടെ പെന്‍ഷന്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

 17400 രൂപയാണ് കൈക്കലാക്കിയത്. 2013 ഒക്‌ടോബര്‍ മുതല്‍ 2014 സെപ്തംബര്‍ 14 വരെയാണ് തട്ടിപ്പ് നടത്തിയത്. ഈ മൂന്ന് പെന്‍ഷന്‍കാരും അതിന് ശേഷം പെന്‍ഷന്‍ വാങ്ങിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മൂന്നുപേരും നേരത്തെ മരിച്ചുപോയവരാണെന്നും അക്കാര്യം മറച്ചുവെച്ച് വ്യാജ ഒപ്പിട്ട് ഉമാദേവി പെന്‍ഷന്‍ തുക കൈക്കലാക്കിയതായി കണ്ടെത്തുകയായിരുന്നെന്ന് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad