മഞ്ചേശ്വരം:(www.evisionnews.in) പെട്രോളൊഴിച്ച് തീ കൊളുത്തി ഗുരുതര നിലയില്‍ കഴിയുകയായിരുന്ന തൊഴിലാളി യുവാവ് മരിച്ചു. മീഞ്ച, ബേരിഗെ, കോടിയിലെ കൊറഗപ്പയുടെ മകന്‍ കൃഷ്ണപ്പ പൂജാരി (46)യാണ് മരിച്ചത്. മംഗഌരുവിലെ വെന്‍ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കൃഷ്ണപ്പ പൂജാരി സ്വയം തീകൊളുത്തിയത്.
വൈകുന്നേരം വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ കൃഷ്ണപ്പയെ പെട്ടെന്നു കാണാതാവുകയായിരുന്നു. പിന്നീട് നിലവിളികേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തു പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. തീയണച്ചശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പരേതയായ മുത്തു ഹെംഗസുവാണ് മാതാവ്. പുഷ്പ ഭാര്യയും സ്വാതി, പ്രശാന്ത് മക്കളും ചന്ദ്രാവതി, ബേബി, വസന്തി, ജയന്തി സഹോദരങ്ങളുമാണ്.
Post a Comment
0 Comments