നീലേശ്വരം:(www.evisionnews.in) നാളുകളായി പരപ്പ ടൗണില്‍ അരങ്ങ് തകര്‍ക്കുന്ന പൂവാലശല്ല്യം സംഘര്‍ഷത്തിലേക്ക്.
കാലിച്ചാനടുക്കം എസ് എന്‍ ഡി പി കോളേജിലേക്ക് പോകാന്‍ ബസ് കാത്തിരി ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ പൂവാലസൈന്യം ഗോഷ്ടികള്‍ കാണിച്ചു. ഇത് കണ്ട് രോഷംപൂണ്ട കാലിച്ചാനടുക്കം കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ കോ ളംകുളത്തെ വിപിന്‍ ഒരു പൂ വാലനെ ചോദ്യം ചെയ്തു. സംസാരം വാക്കേറ്റത്തിന് വഴിമാറിയ ഉടനെതന്നെ കനകപ്പള്ളിയിലെ പെയിന്റിംഗ് തൊ ഴിലാളിയായ പൂവാലന്‍ വിപിനെ മര്‍ദ്ദിക്കുകയായിരുന്നു. പി ന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പൂവാലനെ പിടികൂടി വെള്ളരിക്കുണ്ട് പോലീസി ന് കൈമാറി. പൂവാലനെ വളഞ്ഞുവെച്ച് നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. അടിയേറ്റ് ചെവിയില്‍ നിന്നുംരക്തസ്രാവമുണ്ടാ യ വിപിനെ നീലേശ്വരം സ ര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരളത്തെ ബാ ലകൃഷ്ണന്റെ മകനാണ് വിപിന്‍.
എസ് എന്‍ ഡി പിയുടെ കോളേജ് ബസ് 9.20 നാണ് പരപ്പയിലെത്തുന്നത്. 9.15 നാണ് വിപിനെ െപൂ വാലന്‍ അക്രമിച്ചത്.പൂവാലന്‍മാര്‍ സമ്പന്ന കുടുംബാംഗങ്ങളാണ്.
ബൈക്കും കാറുകളുമുണ്ട് . വാഹനങ്ങളിലിരുന്നാണ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ചില രക്ഷിതാക്കള്‍ ഇതിനെതിരെ പ്രതികരിച്ചുവെങ്കിലും സംഘടിത ശക്തിയായ പൂവാല സൈന്യത്തെ നേരിടാന്‍ കഴിയാതെ പത്തിമടക്കുകയാണുണ്ടായത്. വിദ്യാര്‍ത്ഥിയെ പൂവാലന്‍ നേരിട്ടതോടെ പൂവാലന്മാരെ നേരിടാന്‍ രക്ഷിതാക്കളും നാട്ടുകാരും ആലോചന തുടങ്ങി.

Post a Comment
0 Comments