Type Here to Get Search Results !

Bottom Ad

മകളുടെ വിവാഹത്തിന് കാശില്ല; പിതാവ് ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്:(www.evisionnews.in) നിശ്ചയം കഴിഞ്ഞ മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് പിതാവ് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു.

കുശാല്‍നഗര്‍ എന്‍.എ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജേഷാണ് (46) ഇന്നലെ രാത്രി ക്വാര്‍ട്ടേഴ്‌സിലെ ചായ്പ്പില്‍തൂങ്ങിമരിച്ചത്.

രാജേഷിന്റെ മകളുടെ വിവാഹ നിശ്ചയം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയിരുന്നു. വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. വിവാഹച്ചിലവിനും വസ്ത്രങ്ങള്‍ വാങ്ങാനും ആഭരണങ്ങള്‍ക്കും പ്രതീക്ഷിച്ചതുപോലെ പണം സമാഹരിക്കാന്‍ കഴിഞ്ഞില്ല. ഇതിലുള്ള വിഷമംമൂലമാവാം ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്തതെന്ന് അനുജന്‍ രമേശന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad