Type Here to Get Search Results !

Bottom Ad

ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

കാസര്‍കോട്:(www.evisionnews.in) കാസര്‍കോട്ടെ വിവിധ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. തായലങ്ങാടി, അശ്വിനിനഗര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഹോട്ടല്‍, നുള്ളിപ്പാടി, വിദ്യാനഗര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് ഹെല്‍ത്ത്‌സൂപ്പര്‍ വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു, ജൂനിയര്‍ എച്ച്. ഐമാരായ സുബൈര്‍, അജീഷ്, സുര്‍ജിത്ത് എന്നിവരാണ് റെയ്ഡ് നടത്തിയത്. ഹോട്ടലുകളില്‍ നിന്നു പഴകിയ ചോറ്, പൊറോട്ട, ചപ്പാത്തി, ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, മീന്‍കറി, ഫ്രൈഡ്‌റൈസ് തുടങ്ങിയവയാണ് പിടികൂടിയത്.

വ്യാപകമായ പരാതിയെ തുടര്‍ന്നാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad