കൊച്ചി (www.evisionnews.in): മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പണം തട്ടിയെന്ന് പരാതി നല്‍കി രംഗത്ത് വന്ന വ്യവസായി എംകെ കുരുവിളയ്ക്ക് പിസി ജോര്‍ജ് എംഎല്‍എയുടെ പച്ചത്തെറി. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു കുരുവിളയും പിസി ജോര്‍ജും പരസ്പരം അധിക്ഷേപിച്ചത്. കരുവിളയെ തനിക്ക് അറിയാമെന്നും സോളാറുമായി ബന്ധപ്പെട്ട് തന്റെ അടുത്ത് അദ്ദേഹം വന്നിട്ടുമുണ്ടായിരുന്നെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.
1.5 കോടി രൂപ സരിത ചോദിച്ചുവെന്ന് കുരുവിള തന്നോട് പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ അനുവാദത്തോടെയാണ് താന്‍ പണം സരിതക്ക് കൊടുത്തതെന്നും കുരുവിള പറഞ്ഞതായി പിസി ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. മാത്രമല്ല സരിതയുടെ കൂടെ എംഎല്‍എ കോട്ടേഴ്‌സുകളില്‍ പലപ്പോഴും പോകുന്ന ഏജന്‍സി പണിയും കുരുവിള ചെയ്‌തെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇതെല്ലാം കുരുവിള തന്നെയാണ് തന്നോട് പറഞ്ഞതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സരിതയെ താന്‍ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നും അയാളുടെ തലയ്ക്ക് വട്ടാണെന്നും കുരുവിള പ്രതികരിച്ചു.
പിസി ജോര്‍ജ് ഉദ്ദേശിച്ചത് തന്നെ ആയിരിക്കില്ലെന്ന് പറഞ്ഞ കുരുവിള അയാള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നാണ് ഇറങ്ങി വന്നതെന്ന് ചോദിച്ചു. തന്റെ തന്തയുടെ ഭ്രാന്താശുപത്രിയില്‍ നിന്നാണ് വന്നതെന്നായിരുന്നു പിസിയുടെ മറുപടി.
keywords:kerala-kochi-pc-george-mk-kuruvila

Post a Comment
0 Comments