തിരുവനന്തപുരം (www.evisionnews.in): നിയമനവിവാദവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടി സംരക്ഷിച്ചില്ല എന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് മുന്‍മന്ത്രി ഇ.പി ജയരാജന്‍.
മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു പിണക്കവുമില്ലെന്നും തന്റെ രാജി പാര്‍ട്ടിയില്‍ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടാക്കിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിക്കിടെയായിരുന്നു ജയരാജന്റെ പരാമര്‍ശം. താന്‍ രാജിവെച്ചത് മാധ്യമങ്ങള്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം കൊണ്ടാണ്. മാധ്യമങ്ങള്‍ എന്നെ വേട്ടയാടുകയായിരുന്നു.
പിണറായി മന്ത്രിസഭയിലേക്ക് തിരിച്ചെത്താനാകുമോ എന്ന ചോദ്യത്തിന് അക്കാര്യം ഇപ്പോള്‍ പറയാനാകില്ല എന്നായിരുന്നു ജയരാജന്റെ മറുപടി.
തനിക്കെതിരെ ഇനി സംഘടനാ നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ജയരാജന്‍ പറഞ്ഞു.

Post a Comment
0 Comments