Type Here to Get Search Results !

Bottom Ad

ഓണം ബമ്പറടിച്ച കാണാമറയത്തെ ഭാഗ്യവാന്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളിയെന്ന് സൂചന


തൃശൂര്‍ (www.evisionnews.in) : ഒടുവില്‍ ഇക്കൊല്ലത്തെ ഓണം ബമ്പറിടിച്ച മഹാ ഭാഗ്യവാനായ കോ'ടീശ്വരന്‍ മറനീക്കി പുറത്തു വരുന്നു. തൃശൂര്‍ ചേര്‍പ്പ് വല്ലച്ചിറയിലെ ലോന ടൂവീലര്‍ വര്‍ക്‌ഷോപ്പില്‍ പത്തുവര്‍ഷമായി ജോലി ചെയ്യുന്ന നെന്മാറ സ്വദേശി ഗണേശ് എന്ന വര്‍ക്ക്‌ഷോപ്പ് തൊഴിലാളിക്കാണ് ലോട്ടറി അടിച്ചതെന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു.  ഓണത്തിനു വീട്ടില്‍ പോകുംവഴി കുതിരാന്‍ അമ്പലത്തിനു സമീപത്തു നിന്ന് ടിക്കറ്റ് എടുത്ത ഗണേഷ് അവധി കിട്ടാത്തതിനാല്‍ രണ്ടാഴ്ചയായി  വീട്ടിലെത്തിയിരുന്നില്ല. ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയയുടന്‍ ലോട്ടറി എടുത്തു നോക്കിയപ്പോഴാണ് ബമ്പര്‍ അടിച്ചെന്നറിയുന്നത്. ടിക്കറ്റ് തിങ്കളാഴ്ച ബാങ്കില്‍ ഹാജരാക്കിയേക്കും
.
തൃശൂരില്‍ ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബംപറായ എട്ടു കോടി ലഭിച്ചത്. തൃശൂര്‍ നഗരത്തിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍നിന്നു വാങ്ങിയ ടിസി 788368 എന്ന നമ്പരിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Keywords: Onam-bumper-1st-prize-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad