Type Here to Get Search Results !

Bottom Ad

മുളിയാറില്‍ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി


ബോവിക്കാനം (www.evisionews.in) : മുസ്ലിം ലീഗ് മുളിയാര്‍  പഞ്ചായത്ത് കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണ ക്യാമ്പയിന്‍ തുടങ്ങി. മല്ലം ലീഗ് ഓഫീസില്‍ നടന്ന കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാവ് എം.എ.ഖാദറിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദുമ നിയോജക മണ്ഡലം കണ്‍വീനര്‍ എ.ബി.ഷാഫി ഉദ്ഘാടനം ചെയ്തു. മല്ലം വാര്‍ഡ് തല ഉദ്ഘാടനം വാര്‍ഡ് പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍ കൊടവഞ്ചിക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നിര്‍വ്വഹിച്ചു. 

ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ചാല്‍കര സ്വാഗതം പറഞ്ഞു.ബി അഷ്‌റഫ് ബാലനടുക്കം, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചെപ്പ്, ഹമീദ് സുലൈമാന്‍, ഷെരീഫ് മല്ലത്ത്, കെ.സി.റഫീഖ്, കുഞ്ഞി മല്ലം, കെ.സി.മന്‍സൂര്‍, ഹമീദ് ചെറക്കാല്‍, ബി.കെ. നിസാര്‍, റഹ്മാന്‍ തൈവളപ്പ്, മുഹമ്മദ് കുഞ്ഞി കൊളച്ചെപ്പ്, മുനീര്‍ തൈവളപ്പ്, താജുദ്ദീന്‍ തൈവളപ്പ്, മുഹമ്മദ് കുഞ്ഞി സുലൈമാന്‍, അബ്ബാസ്,ബഷീര്‍ തൈവളപ്പ്, നസീര്‍ തൈവളപ്പ്, ഷെഫീല്‍ മല്ലത്ത്, സിദ്ദീഖ് കൊളച്ചപ്പ്, ശിബിലി കൊളച്ചപ്പ് ചേരൂര്‍, സവാദ് പാറ, ഹമീദ് ഇസ്സത്ത് നഗര്‍, റസാഖ് ഇസ്സത്ത് നഗര്‍, ബഷീര്‍ ചെറക്കാല്‍, കടവില്‍ അബ്ബാസ്, കെ.സി. ബാസിത്, ഖലീല്‍ തോട്ടം എന്നിവര്‍ സംബന്ധിച്ചു.

Keywords: Mallam-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad