ചട്ടഞ്ചാല്‍ (www.evisionnews.in): പെരുമ്പള സഹകരണ ബാങ്ക് പ്രസിഡണ്ട് സി.എച്ച് അബ്ദുല്ല ഹാജി ചേരിക്കോട് അന്തരിച്ചു. 72 വയസായിരുന്നു. ചികിത്സക്കിടെ മംഗളൂരു ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുല്ല ഹാജി ലീഗ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു. സിപിഎമ്മിന്റെ തെക്കില്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടുവര്‍ഷം മുമ്പാണ് പെരുമ്പള ബാങ്കിന്റെ പ്രസിഡണ്ടായി ചുമതലയേറ്റത്. അബ്ദുല്ല ഹാജിയുടെ നിര്യാണ വാര്‍ത്ത അറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും ചട്ടഞ്ചാല്‍ മുണ്ടോളിലെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
ഭാര്യ: സൗദാബി. അഷ്‌റഫ്, മജീദ്, അസ്ലം, സഹനാസ്, ശബാന മക്കളാണ്. സഹോദരങ്ങള്‍: ഡോ മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, കുഞ്ഞിമാഹിന്‍, അബ്ദുല്‍ സലാം, താഹിറ. മൃതദേഹം ഉച്ചക്ക് ചട്ടഞ്ചാല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment
0 Comments