Type Here to Get Search Results !

Bottom Ad

സി.എച്ചിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് എക്കാലവും പ്രസക്തിയുണ്ട് :എം.എസ്.എഫ്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ദര്‍ശനത്തിന് എക്കാലവും പ്രസക്തിയുണ്ടെന്ന് എംഎസ്എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് സിഎച്ച് നല്‍കിയ സംഭാവന വലുതാണ്. കേരളത്തിലെ സര്‍സയ്യിദായിരുന്നു സിഎച്ചെന്ന് 33-ാം ചരമ വാര്‍ഷിക ദിനാചരണ സംഗമം വിലയിരുത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് അനുസ്മരണ പ്രാഭഷണം നടത്തി. എം എസ് എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. അല്‍ത്താഫ് ചൗക്കി, ഇജാസ് കമ്പാര്‍, സദ്ദാഫ് എരിയാല്‍, സഫുവാന്‍ മൊഗ്രര്‍, ബദ്‌റുദ്ധീന്‍, റഫീഖ് പുത്തൂര്‍, മുബസിര്‍ പുത്തൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad