Type Here to Get Search Results !

Bottom Ad

ജയലളിതയുടെ ആരോഗ്യനില:അഭ്യൂഹങ്ങള്‍ പരക്കുന്നു

ചെന്നൈ (www.evisionnews.in): തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തമിഴ് നാട്ടിലെങ്ങും തലൈവിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്. വിശദീകരണവുമായി എ.ഐ.എ.ഡി.എം.കെയും തമിഴ്‌നാട് ഗവര്‍ണറും രംഗത്തെത്തിയിട്ടും ഊഹാപോഹങ്ങള്‍ക്ക് അറുതി വന്നിട്ടില്ല.

അതിനിടെ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചിട്ടുള്ളത്. ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രത്യേക ബ്ലോക്കില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ നേരില്‍ കണ്ടു. മികച്ച ചികില്‍സയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഇന്നുമുതല്‍ തുടങ്ങുമെന്നാണ് അനൗദ്യോഗികവിവരം. അതേസമയം, ജയലളിത ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രവഹിക്കുകയാണ്.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശക്തമായതോടെ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കരുണാനിധി ജയലളിതയുടെ ഫോട്ടോ പുറത്ത് വിടണമെന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad