Type Here to Get Search Results !

Bottom Ad

നിഷാമിന് ജയിലില്‍ വഴിവിട്ട സൗകര്യങ്ങള്‍ നല്‍കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം (www.evisionnews.in):ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് ജയിലില്‍ വഴിവിട്ട സൗകര്യങ്ങള്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹോദരങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതില്‍ ജയിലില്‍ സുരക്ഷാ പാളിച്ചയുണ്ടായിട്ടില്ല. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് മൊബൈല്‍ ഫോൺ ഉപയോഗിച്ചത്. ഇതിന് അവസരമൊരുക്കിയ മൂന്നു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


മറ്റൊരു കേസിന്റെ വിചാരണയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകവേയാണ് സഹോദരങ്ങളെ ഫോണിൽ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്. പൊലീസ് അകമ്പടിയോടെ കെഎസ്ആർടിസി ബസിലാണ് നിഷാമിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇതിനിടെയാണു നിഷാം ഫോൺ ഉപയോഗിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad