Type Here to Get Search Results !

Bottom Ad

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധന്‍ മരിച്ചു





തിരുവനന്തപുരം (www.evisionnews.in):വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ്(90) മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന രാഘവനെ നായ്ക്കൂട്ടം ആക്രമിച്ചത്.

തിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

കരച്ചില്‍ കേട്ട് ഓടിവന്ന വീട്ടുകാരും അയവല്‍ക്കാരുമാണ് നായ്ക്കൂട്ടത്തെ ഓടിച്ചത്. തുടര്‍ന്ന് രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


keyword-dog-death-hospital

Post a Comment

0 Comments

Top Post Ad

Below Post Ad