Type Here to Get Search Results !

Bottom Ad

ഫായിസയുടെ മരണം: ഭര്‍തൃമാതാവും സഹോദരിമാരും മുങ്ങിയാതായി സൂചന


കാസർകോട് :(www.evisionnews.in) കിന്നിംഗാര്‍ സ്വദേശിനിയായ ഫായിസയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ ചുരുളഴിക്കുവാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെ, ഫായിസയുടെ ഭര്‍തൃമാതാവും സഹോദരിമാരും വീട് പൂട്ടി മുങ്ങിയാതായി സൂചന. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കേസിലെ പ്രതികളായ സാദിഖിന്റെ മാതാവ് ആസ്യുമ്മ (45), സാദിഖിന്റെ സഹോദരങ്ങളായ റുബീന (30), സുനീനത്ത് (27) എന്നിവർ കുടുംബസമേതം മുങ്ങിയത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം നടത്തുന്നതിനു വേണ്ടിയാണ് മുങ്ങിയതെന്നാണ് വിവരം. സ്റ്റുമോര്‍ട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീട്ടുകാര്‍ക്കെതിരെ പോലീസ് പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു . സ്ത്രീധനപീഡന മരണം എന്ന വകുപ്പുപ്രകാരമാണ് സാദിഖിനെതിരെയും , സാദിഖിന്റെ മാതാവ് ആസ്യുമ്മ (45), സാദിഖിന്റെ സഹോദരങ്ങളായ റുബീന (30), സുനീനത്ത് (27)എന്നിവര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഭര്‍ത്താവ് കമ്പാര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ സാദിഖിനെ (30) അറസ്റ്റും ചെയ്തിരുന്നു. ഇതിനു ശേഷം ഡി വൈ എസ് പി എം വി സുകുമാരൻ കേസ് ഏറ്റെടുക്കുകയും ഭര്‍തൃമാതാവിനെയും സഹോദരിമാരെയും ചോദ്യം ചെയ്യുകയും ചെയ്തു . അഞ്ചുമാസം ഗര്‍ഭിണിയാണെന്നുള്ള പരിഗണന പോലും നല്‍കാതെ യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്.






keywords-kambar-faysa-suicide-detailed postmortem report

Post a Comment

0 Comments

Top Post Ad

Below Post Ad