റാഞ്ചി: നായകന്‍ ധോണിയുടെ സകല പ്രതീക്ഷകളെയും തല്ലിക്കെടുത്തി ഇന്ത്യക്കെതിരായ നാലാം ഏകദിനം കിവീസ് വിജയിച്ചു. റാഞ്ചിയിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 19 റണ്‍സിനാണ് ധോണിയും കൂട്ടരും തോറ്റത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 260 റണ്‍സ് പിന്തുടര്‍ന്നെത്തിയ ഇന്ത്യ 48.4 ഓവറില്‍ 241 റണ്‍സെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ (57), വിരാട് കോഹ്ലി (45), അക്‌സര്‍ പട്ടേല്‍ (38) എന്നിവരൊഴിച്ച് ബാക്കിയെല്ലാവരും പെട്ടന്ന് പുറത്തായി. ക്യാപ്റ്റന്‍ ധോണി 11 റണ്‍സാണെടുത്തത്. തോല്‍വി ഒഴിവാക്കാനായി അമിത് മിശ്ര (14), ധവാല്‍ കുല്‍ക്കര്‍ണി (25), ഉമേശ് യാദവ് (7) എന്നിവര്‍ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും ജെയിംസ് നീഷമുമാണ് ഇന്ത്യയെ വീഴ്ത്തിയത്. ഇതോടെ റാഞ്ചിയില്‍ പരമ്പര നേട്ടം എന്ന ധോണിയുടെ സ്വപ്നത്തിന് അന്ത്യമായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനായി ടോം ലതാം (39), മാര്‍ട്ടിന്‍ ഗപ്ട്ടില്‍ (72) . കെയ്ന്‍ വില്യംസണ്‍(41), റോസ് ടെയ്‌ലര്‍ (35) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി പകരം ധവാല്‍ കുല്‍ക്കര്‍ണിയെ ഇന്ത്യ ടീമിലുള്‍പെടുത്തിയിരുന്നു. കിവീസ് മൂന്ന് സ്പിന്നര്‍മാരെയും അന്തിമ ഇലവനില്‍ ഉള്‍പെടുത്തി.
93 പന്തില്‍ 96 റണ്‍സെന്ന നിലയില്‍ പോകുകയായിരുന്ന ന്യൂസിലാന്‍ഡ് ഓപ്പണിങിനെ ഇന്ത്യയുടെ സ്പിന്നര്‍മാരാണ് നിയന്ത്രിച്ചത്. അവസാന പത്ത് ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടാനെ സന്ദര്‍ശകര്‍ക്ക് സാധിച്ചുള്ളൂ. 72 പന്തില്‍ 84 റണ്‍സെടുത്ത് മാര്‍ട്ടിന്‍ ഗപ്ടില്‍ മികവ് പുറത്തെടുത്തു. പര്യടനത്തിലെ ഗപ്ടിലിന്റെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്.

Post a Comment
0 Comments