Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: ലീഡേഴ്സ് മീറ്റ് നവംബർ ഒന്നിന്



കാസർകോട്:(www.evisionnews.in) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണർത്തുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് നവംബർ 10, 11,12 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നവംബർ ഒന്നിന് മണ്ഡലം തലങ്ങളിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കാൻ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത  വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു. ലീഡേഴ്സ് മീറ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് കാസർകോ ട്ട്  സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.സുബൈർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 11.30 ന് മഞ്ചേശ്വരത്തും,  2 മണിക്ക് ഉദുമയിലും , 4 മണിക്ക്  കാഞ്ഞങ്ങാടും,6 മണിക്ക് തൃക്കരിപ്പൂരിലും നടക്കും. സംസ്ഥാന നേതാക്കൾ സംബന്ധിക്കും.


സമ്മേളന പ്രചരണാർത്ഥം മണ്ഡലം തലങ്ങളിൽ സന്ദേശയാത്രകളും, പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും നടക്കും നവംബർ അഞ്ചിന് പതാകദിനമായി ആചരിക്കും, എട്ടിന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ടൗണിൽ യൂത്ത് ബാന്റ് സംഘടിപ്പിക്കും. ഒമ്പതിന് പഞ്ചായത്ത് തലങ്ങളിൽ വിളംബര ജാഥ നടത്തും, 12 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് 100 ബസ്സുകളിൽ പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.യൂസുഫ് ഉളുവാർ ,നാസർ ചായിന്റടി, ബഷീർ കൊവ്വൽപ്പള്ളി, സെഡ്.എ കയ്യാർ, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ, നിസാം പട്ടേൽ പ്രസംഗിച്ചു.




keywords-youth-league-calicut-leaders-meet

Post a Comment

0 Comments

Top Post Ad

Below Post Ad