Type Here to Get Search Results !

Bottom Ad

ക്ലബ്ബ് ഭരണസമിതിക്കെതിരെ വാട്‌സ്ആപ്പില്‍ പ്രതികരിച്ചതിന് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി

ചന്തേര (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം വീട്ടമ്മയെയും യുവാവിനെയും മര്‍ദിച്ചതായി പരാതി. പടന്ന കാവുന്തലയിലെ മുസ്തഫയുടെ ഭാര്യ സി.എച്ച് ഫൗസിയ (30), സഹോദരന്‍ സി.എച്ച് സൈഫുദ്ദീന്‍ (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇവരെ ചെറുവത്തൂരിലെ കെ.എ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പടന്നക്കടപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന ജോളി ഫ്രണ്ട്സ് ക്ലബ്ബ് ഭരണ സമിതിയുടെ തര്‍ക്കത്തില്‍ വാട്സാപ്പിലൂടെ കഴിഞ്ഞ ദിവസം ഫൗസിയയുടെ ഭര്‍ത്താവ് മുസ്തഫ പ്രതികരിച്ചിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് കാവുന്തലയിലെ വീട്ടില്‍ കയറി അക്രമം അഴിച്ചുവിട്ടതെന്ന് ഭാര്യ ഫൗസിയയും സഹോദരന്‍ സൈഫുദ്ദീനും പരാതിപ്പെട്ടു. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad