കാസര്‍കോട് (www.evisionnews.in): ഇടുക്കിയില്‍ വെച്ച് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ടീം ജേതാക്കള്‍. കൊല്ലം ടീമിനെ 5-5 റെയ്ഡില്‍ പരാജയപ്പെടുത്തിയാണ് ആവേശകരമായ ചാമ്പ്യന്‍ഷിപ്പില്‍ ഗിരീഷ് മുല്ലച്ചേരി നയിച്ച കാസര്‍കോട് ടീം ചാമ്പ്യന്‍മാരായത്. മികച്ച കളിക്കാരനായി സാഗര്‍ ബി കൃഷ്ണയെ തെരഞ്ഞെടുത്തു. ടീം അംഗങ്ങള്‍: നിഷാന്ത്, ശ്രുജിത്, സൂരജ്, അനൂപ്, അഷിഷ്, രഞ്ജിത്ത്, അഭിജിത്, സുജീഷ്, ലിജു, പൃഥ്വി, അണ്ണായ. ജഗദീഷ് കുമ്പളയാണ് പരിശീലനകന്‍.

Post a Comment
0 Comments