Type Here to Get Search Results !

Bottom Ad

ഗോവിന്ദചാമിക്ക് പിന്നില്‍ മയക്കുമരുന്ന് മാഫിയ, കേസ് ഏറ്റെടുത്തതില്‍ കുറ്റബോധമില്ല: അഡ്വ. ആളൂര്‍

തിരുവനന്തപുരം (www.evisionnews.in): സൗമ്യ വധേക്കസില്‍ ഗോവിന്ദചാമിക്ക് വേണ്ടി കേസു തന്നെ ഏല്‍പ്പിച്ചത് മയക്കുമരുന്ന് മാഫിയയാണെന്ന വെളിപ്പെടുത്തലുമായി അഡ്വ. ബി.എ ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധമില്ലെന്നും ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ആളൂര്‍ വെളിപ്പെടുത്തി.

സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു എന്നത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും മോഷണം മാത്രമായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും ബലാത്സംഗക്കുറ്റത്തിനായി പോലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ആളൂര്‍ വെളിപ്പെടുത്തി. അതേസമയം മയക്കുമരുന്ന് സംഘത്തിന് വേണ്ടി മുമ്പും ഇദ്ദേഹം ഹാജരായിട്ടുണ്ടെന്നും അവര്‍ക്ക് ആളൂരിലുള്ള വിശ്വാസമാണ് ഗോവിന്ദച്ചാമിയുടെ കേസ് ഇദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad