തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ സിപിഎമ്മിനെയും മുഖ്യമന്ത്രി അല്ലാതായപ്പോള്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റാണെന്ന് വിഎസ് അച്യുതാനന്ദന്‍ ഞായറാഴ്ച പറഞ്ഞു. എംഎല്‍എമാരുടെ സമരം ഒത്തുതര്‍പ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാ ദിവസത്തിലേക്ക് കടന്നിട്ടും സമരക്കാരുമായി ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസിന്റെ വിമര്‍ശനം.
സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് വിഎസിന്റെ പ്രതികരണം. സമരത്തിലുള്ള എംഎല്‍എമാരെ കഴിഞ്ഞ ദിവസം വിഎസ് സന്ദര്‍ശിച്ചിരുന്നു. അതേസമയം, സമരക്കാരോട് മൃദുസമീപനം വേണ്ടെന്നും എം.എല്‍.എമാര്‍ സ്വയം നിരാഹാര സമരം അവസാനിപ്പിക്കട്ടേ എന്നുമാണ് പിണറായി സര്‍ക്കാറിന്റെ നിലപാട്. സമരത്തിലുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
എന്നാല്‍ വിഎസിന്റെ പ്രതികരണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അതേസമയം വിഎസിന്റെ നിലപാടിനെ കെപിസിസി പ്രസിഡണ്ട് വിഎം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്തു. വിഎസിന്റെത് സ്വാഭാവിക പ്രതികരണമാണെന്ന് സുധീരന്‍ പറഞ്ഞു. വിഎസിന്റെ ഉപദേശം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Post a Comment
0 Comments