Type Here to Get Search Results !

Bottom Ad

ഗള്‍ഫിലെ വ്യാപാരി പള്ളിക്കാലിലെ വി.എം സുബൈര്‍ ഹൃദയാഘാതംമൂലം മരിച്ചു


തളങ്കര (www.evisionnews.in): തളങ്കര പള്ളിക്കാല്‍ വൈദ്യര്‍ ഹൗസിലെ വി.എം സുബൈര്‍ (48) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ഗള്‍ഫിലെ വ്യാപാരിയാണ്. വിദ്യാനഗര്‍ എ.കെ.ജി ഭവന് സമീപത്തെ ഷല്‍ട്ടര്‍ അവന്യൂ അപ്പാര്‍ട്ട്മെന്റിലായിരുന്ന കുടുംബസമേതം താമസം. ശനിയാഴ്ച രാവിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അലര്‍ജിയെ തുടര്‍ന്ന് ഒരുമാസമായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ചു ദിവസം മുമ്പാണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്. പരേതനായ വൈദ്യര്‍ മൊയ്തുവിന്റെയും നഫീസയുടേയും മകനാണ്. 

പത്രപ്രവര്‍ത്തകനായിരുന്ന കെ.എം അഹ്മദിന്റെ ഭാര്യയും ഉത്തരദേശം പബ്ലിഷറുമായ വി.എം സുഹ്റയുടെ സഹോദരനാണ്. ഭാര്യ: യാസ്മിന്‍. മക്കള്‍: സിഷാന്‍ (ദേര്‍ളക്കട്ടെ കെ.എസ് ഹെഗ്ഡെ കോളജ് എം.എല്‍.ടി. വിദ്യാര്‍ത്ഥി), അസ്ന (തളങ്കര ഹിഫ്ള് വിദ്യാര്‍ത്ഥി), തസ്നീം. മറ്റു സഹോദരങ്ങള്‍: വി.എം. അസ്ലം (ദുബൈ), വി.എം മജീദ് (വ്യാപാരി), പരേതനായ വി.എം മന്‍സൂര്‍. 

മയ്യത്ത് പള്ളിക്കാലിലെ തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. അസര്‍ നിസ്‌കാരത്തിന് ശേഷം തളങ്കര മാലിക്ദീനാര്‍ വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad