മഞ്ചേശ്വരം (wwww.evisionnews.in): മഞ്ചേശ്വരത്തും കുമ്പളയിലും വ്യാപക മണല്‍വേട്ട. മണല്‍ കടത്തുകയായിരുന്ന എട്ടു ലോറികളും ഒരു കാറും ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ ഓടിച്ച എട്ടു പേരെ അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
കുമ്പള സി.ഐ. വി.വി മനോജും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടികൂടിയത്. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലേക്ക് കടത്തുകയായിരുന്ന മണലാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. മഞ്ചേശ്വരത്ത് നിന്ന് രണ്ട് ലോറികളും പിടിച്ചു. അഞ്ച് ടോറസ് ലോറികളും പിടിയിലായവയില്‍ പെടും. കുമ്പള എസ്.ഐ. മെല്‍വിന്‍ ജോസ്, മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.

Post a Comment
0 Comments