Type Here to Get Search Results !

Bottom Ad

മാപ് എഡ്യുക്കേഷന്‍ മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ ഒക്ടോബര്‍ 15,16 തീയ്യതികളില്‍


കാസര്‍കോട്: (www.evisonnews.in)കേരളത്തിലും യു.എ.യിലും പ്രവര്‍ത്തിക്കുന്ന മാപ് എഡ്യുക്കേഷന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ +1,+2 വിദ്യാര്‍ത്ഥികള്‍ക്കായി മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തും. കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ ഒക്‌ടോബര്‍ 15ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്‌കൂളിലും 

കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ ഒക്‌ടോബര്‍ 16ന് രാവിലെ 11 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും നടക്കും. യഥാര്‍ത്ഥ പരിക്ഷയ്ക്ക് മുമ്പേ എന്‍ട്രന്‍സ് പരീക്ഷകളുടെ സ്വഭാവം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ സംഘടിപ്പിക്കുന്നത്. ബേരിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജി, ഇ -വിഷന്‍ന്യൂസ് എന്നിവരുമായി സഹകരിച്ചാണ് മാപ് എഡ്യുക്കേഷന്‍ പരീക്ഷ നടത്തുന്നത്

പരീക്ഷയ്ക്ക് ശേഷം കരിയര്‍ ട്യൂണിംഗ് പ്രോഗ്രാമും ഉണ്ടാകും. എന്‍ട്രന്‍സ് മേഖലിയിലെ പ്രമുഖനും, പ്രഗല്‍ഭനായ എഞ്ചിനീയറും കൂടിയായ സെമീല്‍ അഹമ്മദ് പരീക്ഷയ്ക്ക് നേതൃത്വം നല്‍കും.പരീക്ഷയ്ക്ക് പുറമെ വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായി സംവദിക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 8943416102, 9746856884, 99950238336.

keywords : map-education-entrance-exam-

Post a Comment

0 Comments

Top Post Ad

Below Post Ad